Wednesday, June 16, 2010

വിരഹത്തിന്റെ "വേദന" അതിലും ഉണ്ട് ഒരു സുഖം...!

എപ്പോഴാ ,എവിടാ, ആരോടാ എന്നൊന്നും പറയാന്‍ പറ്റില..
അങ്ങ് സംഭവിക്കുകയ ..ഇപ്പോള്‍ നിന്നോട് തോന്നിയത് പോലെ...
ഓര്‍ക്കുന്നോ ... ആരായിരുന്നു നീ എനിക്കെന്ന്?
അറിയുന്നോ..... ഇപ്പോള്‍ ആരാ നീ എന്‍റെ എന്ന്?
സൌര്‍ഹതത്തിനിടയിലും നീ തന്ന ആ സ്വന്തനവും,
എന്നെ പറ്റിയുള്ള നിന്‍റെ ആവലതിയുമാകം നിന്നെ എന്നിലേക്ക്‌ അടുപിച്ചത്.....
ഒരു പക്ഷെ ഇപ്പോ നീ അതിശയിക്കുകയാകും എന്താ ഞാന്‍ ഇങ്ങനെ എന്ന്....
അതാ ഞാന്‍ പറഞ്ഞെ...ആരോടാ എപ്പോഴാ എങ്ങനെയാ എന്നൊന്നും പറയാന്‍ പറ്റിലന്ന്നു....
ഇതെഴുതുന്ന എന്‍റെ കൈ വിരലുകളുടെ വേഗം എന്നെ അതിശയിപിക്കുന്നു...
ഇതു വായിക്കുന്ന നിന്‍റെ മുഖം എന്നില്‍ പുഞ്ചിരി ഉണര്‍ത്തുന്നു....
നിന്‍റെ മുഖത്തുഉണരുന്ന ആ ഭാവം പോലും എന്നെ നിന്നിലെക്കടുപ്പികുന്നു ...
കാലം നിന്നില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നെനികറിയില്ല...
ഒന്നെനിക്കറിയാം നിന്നെ എനിക്കേറെ ഇഷ്ട്ടമാണന്നു...
നീ പറഞ്ഞ കടപ്പാടുകളെയും ബന്ധങ്ങളെയും ഞാനിന്നു വെറുക്കുന്നില്ല,
കാരണം ഇപ്പോഴും നിന്നെ സ്നേഹിക്കാന്‍ എനിക്ക് കഴിയുന്നുണ്ട് ...
അല്ലെങ്ങിലും നിന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ലേല്‍ എന്‍റെ പ്രണയത്തിനു എന്തര്‍ത്ഥം ?
നീ പറഞ്ഞ ബന്ധങ്ങളും കടപ്പാടുകളും നമുക്ക് കാവലകട്ടെ....
കാലവും ദൈവവും നമുക്ക് തുണയാകട്ടെ...അവര്‍ കനിയും വരെ .........
അല്ലേല്‍ അതിനപ്പുറതെക്കും നമ്മുക്ക് പ്രണയിക്കാം...കൈ നിട്ടുകയാണ് ഞാന്‍ .....
ഈ ജന്മത്തിലേക്കു ..എന്‍റെ ഇനി വരും കാല ജന്മ ജന്മാന്തരങ്ങളിലേക്ക്.....
കൈ പിടിക്കാം നിനക്ക്...അല്ലേല്‍ കൈ തട്ടിയെറിയാം ....
ഒന്ന് നീ അറിയുക....
നിന്നെ ഞാന്‍ ഒരുപാട്‌ സ്നേഹിക്കുന്നു......